മെഡിക്കൽ കോളേജിൽ മരിച്ച വയോധികയ്ക്കൊപ്പം കൂട്ടിരിപ്പുകാരില്ല…മൃതദേഹം…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ട വയോധികയുടെ ബന്ധുക്കളെ തേടി പൊലീസ്. രോഗിയോടൊപ്പം കൂട്ടിരിപ്പുകാരാരും ഇല്ലാതിരുന്നതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്താൻ പൂന്തുറ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുകയാണ്.

ബീമാപള്ളി വാർഡ് ബദരിയ മദ്രസ മിൽക്ക് കോളനിയിൽ താമസിച്ചിരുന്ന ശാന്തകുമാരിയുടെ (65) മൃതദേഹമാണ് ഏറ്റെടുക്കാനാളില്ലാതെ സൂക്ഷിച്ചിരിക്കുന്നത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണങ്ങളിലും പരിശോധനകളിലും മറ്റ് സ്റ്റേഷനുകളിലേക്ക് ക്രൈം മെമ്മോ അയച്ചുള്ള അന്വേഷണങ്ങളിലും ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. സംഭവത്തിൽ പൂന്തുറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button