കേരള സർവകലാശാലയിൽ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ….വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടി….

തിരുവനന്തപുരം: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ തയ്യാറാക്കിയ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കില്ല. പുതിയ നിർദേശങ്ങൾ തയ്യാറാക്കാൻ നിലവില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടി ഹൈക്കോടതിയെ അറിയിക്കും. അതുപോലെ, വിവാദ കരട് മാർഗ്ഗരേഖ ബോധപൂർവം പ്രചരിപ്പിച്ചതാണെന്നും 2005-ലെ എംജി സർവകലാശാലയുടെ മാർഗ്ഗരേഖ പേര് മാറ്റി ഇറക്കിയതാണ്, അതാണ് ഉപസമിതിക്ക് തന്നത്. യോഗത്തിൽ എതിർപ്പ് അറിയിച്ചിട്ടും മാർഗ്ഗരേഖ വിതരണം ചെയ്തു. അതിൽ നടപടി ആവശ്യപ്പെടും എന്നും സിൻഡിക്കറ്റ് ഉപസമിതി അധ്യക്ഷൻ അജയ് ജുവൽ കുര്യാക്കോസ് വ്യക്തമാക്കി.



