‘മുഖ്യമന്ത്രി അവതരിപ്പിച്ച ആശയം പിന്തുണച്ച് കെ എസ് ശബരീനാഥന്‍…

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശത്തെ പിന്തുണച്ച് യുഡിഎഫ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്‍. നേപ്പിയര്‍ മ്യൂസിയവും മൃഗശാലയും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളാണെന്നും നഗരം വളര്‍ന്നതോടെ ഇപ്പോള്‍ സൗകര്യമില്ലാതെ മൃഗശാലയും ഇവിടെയുള്ള മൃഗങ്ങളും ബുദ്ധിമുട്ടുകയാണ് എന്നതില്‍ ഒരു നഗരവാസി എന്ന നിലയില്‍ തനിക്ക് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച ആശയം പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണെന്നും കെ എസ് ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.



