ഒരു വർഷത്തേക്ക് പൂർണ്ണ വാലിഡിറ്റി നൽകുന്ന പുതിയ പ്ലാനോ! ഞെട്ടിക്കാന്‍ ബിഎസ്എന്‍എല്‍

പുതിയ വാർഷിക റീച്ചാർജ് പ്ലാനുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. മാസം തോറുമുള്ള മൊബൈൽ റീച്ചാർജുകളും കാലാവധി ഓർത്തുവെക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഇതുവഴി ഒഴിവാകും. ഒരു വർഷത്തേക്ക് പൂർണ്ണ വാലിഡിറ്റി നൽകുന്ന പുതിയ പ്ലാൻ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ പ്ലാനിന് ആവശ്യക്കാരും കൂടും.
പ്ലാനിന് 2,799യാണ് വില.

വാലിഡിറ്റി 365 ദിവസം. പ്രതിദിനം 3 ജിബി ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. രാജ്യത്തുടനീളം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, പ്രതിദിനം 100 സൗജന്യ എസ്.എം.എസ് എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.

കമ്പനിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് പുതിയ പ്ലാനിന്റെ വിവരങ്ങൾ ബിഎസ്എൻഎൽ പുറത്തുവിട്ടത്. ദിവസം 3 ജിബി ഡാറ്റ ലഭ്യമാകുന്നതിനാൽ വീഡിയോ സ്ട്രീമിംഗിനും സോഷ്യൽ മീഡിയ ഉപയോഗത്തിനും ആവശ്യത്തിന് ഡാറ്റ ലഭിക്കും. 2,799 തുക 365 ദിവസത്തേക്ക് കണക്കാക്കുമ്പോൾ, പ്രതിദിനം ശരാശരി 7.67 രൂപ മാത്രമാണ് ചെലവ് വരുന്നത്. നിരന്തരം റീച്ചാർജ് ചെയ്യുന്നതിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ആനുവൽ പ്ലാൻ മികച്ചൊരു ഓപ്ഷനാകും.

Related Articles

Back to top button