കുട്ടിക്കാനത്തെ കോഫി ഷോപ്പിൽ നടന്ന കവർച്ച; മുഖ്യ പ്രതിയുൾപ്പെടെ…

കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന കോഫി ഷോപ്പിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പിടിയിൽ. സംഭവത്തിൽ കവിയൂർ സ്വദേശി തൈക്കാട്ട് വീട്ടിൽ ഹർത്താൽ സിങ് റാവത്തിന്റെ മകൻ വിശാൽ റാവത്ത് (22) ആണ് അറസ്റ്റിലായത്. കുട്ടിക്കാനത്തെ എസ്ബിഐ എ.ടി.എമ്മിന് സമീപം പ്രവർത്തിക്കുന്ന തമ്പാൻ കോഫി ഷോപ്പിൽ കഴിഞ്ഞ മാസം നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് പിടികൂടിയത്. വിശാലിനൊപ്പം പ്രായപൂർത്തിയാകാത്ത നാലുപേരും മോഷണ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം



