മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികം, 250 രൂപയുടെ സ്മാരക നാണയം പുറത്തിറക്കി ധനമന്ത്രി നിർമല സീതാരാമൻ

കർണാടക സംഗീത പ്രതിഭ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 250 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.വാരണാസിയിലെ ഐഐടി – ബനാറസ് ഹിന്ദു സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ധനമന്ത്രി നാണയ പ്രകാശനം നിർവ്വഹിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ സ്മാരക നാണയം പുറത്തിറക്കിയിരിക്കുന്നത്. പൊതുവായ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനേക്കാൾ, ശേഖരണത്തിനായി നിർമ്മിത ലോഹങ്ങളിൽ പരിമിതമായ അളവിൽ മാത്രമാണ് ഇത്തരം സ്മാരക നാണയങ്ങൾ നിർമ്മിക്കുന്നത്. ഗവൺമെന്റ് മിന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 6,985 രൂപ നിരക്കിൽ ഈ നാണയം വാങ്ങാൻ ലഭ്യമാണ്.

Related Articles

Back to top button