കൈക്കൂലി നൽകി മോർച്ചറി തുറന്നു; മൃതദേഹങ്ങൾക്കൊപ്പം..

മോർച്ചറിയിൽ കയറി മൃതദേഹങ്ങൾക്കൊപ്പം റീൽസ് ചിത്രീകരിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ അതിക്രമിച്ചു കയറിയാണ് യുവാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനായി റീൽസ് ചിത്രീകരിച്ചത്. വ്യാസാർപടി സ്വദേശികളായ സതീഷ് കുമാർ, ദിനേഷ് കുമാർ ന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞാണ് ഇവർ ആശുപത്രിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ദിനേഷ് കുമാർ ടിവികെ പാർട്ടി പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു.
മോർച്ചറിയിൽ പ്രവേശിക്കാനായി ജീവനക്കാരന് 200 രൂപ കൈക്കൂലി കൊടുത്ത് അതിന്റെ താക്കോൽ കൈവശപ്പെടുത്തുകായിരുന്നു. മോർച്ചറിയിൽ കയറി റീൽസ് ചിത്രീകരിക്കുന്നത് കണ്ട മറ്റ് ജീവനക്കാർ ഉടൻ തന്നെ വിവരം മെഡിക്കൽ ഓഫീസറെ അറിയിച്ചു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും മോർച്ചറി ജീവനക്കാരനെയും അറസ്റ്റ് ചെയ്തു.



