സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; പിണറായിയെ പ്രതിരോധിക്കാതെ സിപിഐ

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ ഇടണമെന്ന ഇഡി ശുപാർശയിൽ പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് സിപിഐ രാഷ്ട്രീയം എന്നും എൽഡിഎഫ് രാഷ്ട്രീയമാണെന്നും, ഇടത് രാഷ്ട്രീയമാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുമ്പോഴും, പിണറായിക്ക് പ്രതിരോധം തീർക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇതിന് അദ്ദേഹം നൽകുന്ന വിശദീകരണമാവട്ടെ കേസിന്റെ വിവരങ്ങൾ പൂർണമായും അറിയില്ലെന്നതാണ്. കെഎസ്ഇബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം കേസിന്റെ വിവരങ്ങൾ പൂർണമായും അറിയില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചത്

Related Articles

Back to top button