‘ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുൽ കട്ട്, പാണക്കാട് കട്ട്’…. പവർകട്ടിൽ സർക്കാരിനെ ട്രോളി…

കൊച്ചി: സംസ്ഥാനത്തെ പവർകട്ടിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ.ടി. ജലീൽ. മാറ്റത്തിന് വോട്ട് ചെയ്തവരെ ഇത്രവേഗം മാറ്റം അനുഭവിപ്പിക്കാൻ ‘പൂക്കി’ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ജലീലിന്റെ പരിഹാസം. ദിവസവും രാത്രി നാല് കട്ടുണ്ടെന്നും അവയ്ക്ക് ‘ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുൽ കട്ട്, പാണക്കാട് കട്ട്’ എന്നിങ്ങനെയാണ് പേരുകളെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. യുഡിഎഫ് സർക്കാർ വരാൻ ‘യാസീൻ’ ഓതിയവർ, ‘പൂക്കി’ സർക്കാർ പോകാൻ ‘ഖത്തം’ ഓതിത്തുടങ്ങിയെന്നും ജലീൽ പരിഹസിച്ചു. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെച്ചൊല്ലി സർക്കാരിനെതിരെ പ്രതിപക്ഷവും വിവിധ രാഷ്ട്രീയ കക്ഷികളും വിമർശനം ശക്തമാക്കുന്നതിനിടെയാണ് കെ.ടി. ജലീലിന്റെ പരിഹാസം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം….
മാറ്റത്തിന് വോട്ട് ചെയ്തവരെ, ഇത്രവേഗം മാറ്റം അനുഭവിപ്പിക്കാന്‍ ”പൂക്കി’ സര്‍ക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. 10 കൊല്ലം കേള്‍ക്കാത്തതും കാണാത്തതും കേരളം കണ്ടുതുടങ്ങി.
പവര്‍ക്കട്ട് ഇതാ വന്നെത്തി!
ദിവസവും രാത്രി നാല് കട്ട്!
ഒന്നാമത്തെ കട്ട് : ഇന്ദിരാ കട്ട്
രണ്ടാമത്തെ കട്ട് : പൂക്കി കട്ട്
മൂന്നാമത്തെ കട്ട് : രാഹുല്‍ കട്ട്
നാലാമത്തെ കട്ട് : പാണക്കാട് കട്ട്
യുഡിഎഫ് സര്‍ക്കാര്‍ വരാന്‍ ‘യാസീന്‍’ ഓതിയവര്‍, പൂക്കി സര്‍ക്കാര്‍ പോകാന്‍ ‘ഖത്തം’ ഓതിത്തുടങ്ങി. കണ്ടാല്‍ അറിയാത്തവര്‍ കൊണ്ടാല്‍ അറിയുമെന്ന് കാരണവന്മാര് പറയുന്നത് വെറുതെയല്ല.….



