നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി

നടൻ നിവിൻ പോളിയും നിർമ്മാതാവ് പി എസ് ഷംനാസും സംവിധായകൻ എബ്രിഡ് ഷൈനും തമ്മിലുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി. പരസ്പരം നൽകിയ പരാതികളാണ് ഹൈക്കോടതി റദ്ദാക്കിയത്. തർക്കം ഒത്തുതീർപ്പാക്കിയെന്ന് ഇവർ കോടതിയെ അറിയിക്കുകയായിരുന്നു.
വ്യാജ ഒപ്പിട്ട് ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ ടൈറ്റിൽ സ്വന്തമാക്കി എന്നാണ് നിവിൻ പോളി നൽകിയ പരാതി. എന്നാൽ എതിരെ ഷംനാസിന്റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തിരുന്നു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമാതാവായിരുന്ന ഷംനാസ്. ഇയാളിൽ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷൻ ഹീറോ ബിജു 2’-വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നായിരുന്നു പരാതി.




