ക്ഷമ പരീക്ഷിക്കരുത്… ഇനിയും വൈകിയാൽ സമരം.. ദേശീയപാത ഉദ്യോഗസ്ഥർക്ക് അടൂർ പ്രകാശിന്റെ…

തിരുവനന്തപുരം: കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിൽ ദേശീയപാത നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. നിർമാണത്തിന്റെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എംപി പ്രതിഷേധം അറിയിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദേശം നൽകി.

നിർമാണം ഇനിയും വൈകിയാൽ സമരം ആരംഭിക്കുമെന്ന് അടൂർ പ്രകാശ് മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ നിർമാണം അനിശ്ചിതമായി നീളാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത നിർമാണം വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് എംപിയുടെ ആവശ്യം. നിർമാണം വൈകുന്നത് തുടരുന്ന സാഹചര്യത്തിൽ തുടർനടപടികളിലേക്ക് കടക്കാനാണ് അടൂർ പ്രകാശിന്റെ മുന്നറിയിപ്പ്.

Related Articles

Back to top button