കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പ്.,. പേൾസിനെ തോൽപിച്ച് എമറാൾഡ് ഫൈനലിൽ…..

തിരുവനന്തപുരം: അവസാന ലീഗ് മത്സരത്തിൽ പേൾസിനെ 63 റൺസിന് തകർത്ത് എമറാൾഡ്, കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ കടന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ സഫയറാണ് എമറാൾഡിന്‍റെ എതിരാളി. മറ്റൊരു മത്സരത്തിൽ ആംബർ സഫയറിനെ 30 റൺസിന് തോൽപിച്ചു. 20 പോയിന്‍റുള്ള സഫയർ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നുപേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. 28 പന്തുകളിൽ 47 റൺസുമായി പുറത്താകാതെ നിന്ന ദൃശ്യ വാസുദേവന്റെ ഇന്നിങ്സാണ് എമറാൾഡിനെ മികച്ച സ്കോറിലെത്തിച്ചത്. ബി സൗപർണ്ണിക 22 റൺസെടുത്തു. പേൾസിനു വേണ്ടി രോഹിണി മാനെ, അഷിമ ആന്റണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Back to top button