ഓഫീസുകളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം: ജീവനക്കാർ മാതൃകയാകണമെന്ന് KSEB എം ഡി

തിരുവനന്തപുരം: വൈദ്യുതി ഉപയോഗ നിയന്ത്രണത്തിൻ്റെ മാതൃക കെഎസ്ഇബിയിൽ നിന്ന് തന്നെ തുടങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കെഎസ്ഇബി എം ഡി രാജമാണിക്യം. കെഎസ്ഇബി ഓഫീസുകളിൽ മാറ്റം കൊണ്ടുവരണമെന്നും വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നുമാണ് രാജമാണിക്യം കെഎസ്ഇബി ജീവനക്കാരോട് നിർദ രിക്കുന്നത്.വൈകുന്നേരം ആറുമണിക്ക് ശേഷം ഔദ്യോഗിക പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുത ഉപകരണങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യണമെന്നുമാണ് നിർദ്ദേശം. എ സി ഒഴിവാക്കാണമെന്നും നിർദ്ദേശമുണ്ട്.