മോദി ദിനം മുതൽ ഗാന്ധി ജയന്തിവരെ ; 15 ദിവസം..

പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ പതിനേഴുമുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുവരെ പതിനഞ്ച് ദിവസം രാജ്യവ്യാപകമായി നിരവധി പരിപാടികൾ നടത്തും. ‘സേവ സങ്കൽപ്പ് മഹോത്സവ്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക. 2026 ഒക്ടോബർ ഏഴിനാണ് മോദി പൊതുഭരണരംഗത്ത് കാൽനൂറ്റാണ്ട് തികയ്ക്കുന്നത്.ക്യാംപെയ്‌നിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന ശുചീകരണയജ്ഞം, രക്തദാന ക്യാമ്പുകൾ, വൃക്ഷത്തൈ നടീൽ, ആരോഗ്യ ക്യാംപുകൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും

ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ക്യാംപയിന്റെ കൺവീനർ. പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രമന്ത്രി ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലും ഏഴംഗസമിതി രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ആദരിക്കാനും പരിപാടിയുണ്ട്.

Related Articles

Back to top button