വർഷങ്ങൾക്ക് ശേഷം ഇതാദ്യം….കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്ക് 1000 രൂപ ഓണം അലവൻസ്….മന്ത്രി സി.പി.ജോൺ

തിരുവനന്തപുരം ∙ ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉത്സവ ബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി.ജോൺ അറിയിച്ചു. 1000 രൂപ ഓണം അലവൻസ് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിങ് ജീവനക്കാർക്ക് ഉത്സവ ബത്ത അനുവദിക്കുന്നത്. സ്ഥിരം ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉത്സവ ബത്ത നൽകാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാൽ, കോർപറേഷനിലെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേർത്തു പിടിക്കേണ്ടതുണ്ടെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button