ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’…. ഡോണള്‍ഡ് ട്രംപ്

ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ നാവിക ഉപരോധം തുടരുന്നുവെന്നും ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. ഹോര്‍മുസിലെ എല്ലാ മൈനുകളും നീക്കം ചെയ്യുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.ഇറാന്‍ കരാറിന് തയാറാകുന്നതുവരെ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാന്‍ ട്രംപ് യുഎസ് ചര്‍ച്ചാ സംഘത്തോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥന്‍ പറയുന്നു. ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത് വഴി കരാറിന്റെ ഭാഗമല്ലാത്ത ഇളവുകള്‍ നേടിയെടുക്കാനാകുമെന്ന് അമേരിക്ക കരുതുന്നതായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബഫ് വിമര്‍ശിച്ചു.

Related Articles

Back to top button