‘സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്’…. ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ

കോട്ടയം: മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

സുകുമാരൻ നായരെ കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന വ്യക്തിയാണെന്നും ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എംഎൽഎമാർക്കും എംപിമാർക്കും കെപിസിസി പ്രസിഡന്റ് ആകുന്നതിന് അയോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് കെ സുധാകരൻ എംപി ആയിരിക്കെയാണ് കെപിസിസി അധ്യക്ഷ സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിന് പ്രത്യേക അയോഗ്യതയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button