റോഡിൽ ശുചിമുറി മാലിന്യം തള്ളി; പ്രദേശത്ത് നിൽക്കാൻപോലും കഴിയാതെ നാട്ടുകാർ

ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം മുതൽ ചന്ത വരെയുള്ള പൊതുറോഡിൽ തിങ്കളാഴ്ച രാത്രി സാമൂഹികവിരുദ്ധർ ദുർഗന്ധം വമിക്കുന്ന ശുചിമുറി മാലിന്യം തള്ളി. ചൊവ്വാഴ്ച രാവിലെ രൂക്ഷമായ ദുർഗന്ധം ഉയർന്നതോടെയാണ് സംഭവം നാട്ടുകാരുടെയും വ്യാപാരികളുടെയും ശ്രദ്ധയിൽപ്പെട്ടത്.

കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും പ്രദേശത്ത് നിൽക്കാൻപോലും കഴിയാത്ത ദുസ്സഹമായ സാഹചര്യമായതോടെ നാട്ടുകാർ ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഹരിപ്പാട് ഫയർഫോഴ്‌സ് സംഘമെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി. രാത്രികാലങ്ങളിൽ പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. സംഭവത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button