പ്രതിശ്രുത വരനും വധുവും ജീവനൊടുക്കിയ നിലയിൽ

പ്രതിശ്രുത വരനും വധുവും ജീവനൊടുക്കിയ നിലയിൽ. കാസർകോട് കിഴക്കേക്കര സ്വദേശിനി പി അനുശ്രീ (25), കണ്ണൂർ അമ്പത്തട്ട് സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. ആദ്യം വധുവായ യുവതിയെ കർണാടകയിലെഹുൻസൂരിൽ വെച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവർ. പിന്നാലെയാണ് വരൻ അമലിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഡിസംബർ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിക്കുകയായിരുന്നു.

Related Articles

Back to top button