ഡൽഹിയിൽ മഴ ഉടൻ തോരില്ല; അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ മോചനമില്ല. അടുത്ത ഒരാഴ്ച കൂടി നഗരത്തിൽ മഴ തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവസം മുഴുവൻ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആറോ ഏഴോ ദിവസങ്ങളിലും സമാനമായ രീതിയിൽ മേഘാവൃതമായ ആകാശവും നേരിയ മഴയും പ്രതീക്ഷിക്കാമെന്നും പ്രവചനത്തിൽ പറയുന്നു. ചുരുക്കത്തിൽ, ഡൽഹിയിലെ മഴക്കാലം തൽക്കാലം അവസാനിക്കുന്നില്ല.

Related Articles

Back to top button