താത്കാലിക ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. സർക്കുലർ പ്രകാരം, ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതോടെ താത്കാലിക നിയമനങ്ങളിൽ പശ്ചാത്തല പരിശോധന കൂടുതൽ കർശനമാകും.

സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളോ സാമ്പത്തിക ഇടപാടുകളോ താത്കാലിക ജീവനക്കാർ കൈകാര്യം ചെയ്യരുതെന്നും സർക്കുലറിൽ വ്യക്തമായി നിർദേശിക്കുന്നു. ഇത്തരം ചുമതലകൾ സ്ഥിരം ജീവനക്കാരോ സ്ഥാപന മേധാവിയോ മാത്രമേ നിർവഹിക്കാവൂ. കൂടാതെ, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന മൊബൈൽ നമ്പർ സ്ഥാപന മേധാവിയുടേതായിരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകൾക്കും ഓഫീസുകൾക്കും ഈ സർക്കുലർ ബാധകമാണെന്ന് വകുപ്പ് അറിയിച്ചു.

Back to top button