കേരളത്തിലെ പിഎസ്‌സി സമരത്തെ അനുകൂലിച്ച് കൂടുതല്‍ സെലിബ്രിറ്റികള്‍…

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതല്‍ സെലിബ്രിറ്റികള്‍. രഞ്ജിനി ഹരിദാസ്, ടൊവിനോ തോമസ്, നസ്ലിന്‍, ചന്തു സലിംകുമാര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ഇത് അധികാരികള്‍ എത്രയും പെട്ടെന്ന് ഇടപെടേണ്ട വിഷയമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഇടത് സുഹൃത്തുക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ചന്തു സലിംകുമാറിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ അവസരം ലഭിക്കേണ്ട സംവിധാനമായ പിഎസ്‌സിയില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വന്‍ ക്രമക്കേടുകള്‍ നടന്നതായി ചന്തു ചൂണ്ടിക്കാട്ടി. ന്യായീകരിക്കാതെ ഈ വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ ആവശ്യപ്പെടുക കൂടിയാണ് കമ്മ്യൂണിസ്റ്റിന്റെ ഉത്തരവാദിത്തമെന്നും ചന്തുവിന്റെ പോസ്റ്റില്‍ പറയുന്നു.

Related Articles

Back to top button