കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം.. വനിതാ ഹെൽത്ത് ഇൻസ്പെക്ടർ…

പത്തനംതിട്ട: പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്.കോന്നി കൊല്ലൻപടിയിലാണ് അപകടമുണ്ടായത്. പുനലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ആമിന ബീവി ഓടിച്ച കാർ പത്തനംതിട്ട ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ആമിനയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു മരിച്ച ആമിന ബീവി. അപകടത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

Back to top button