കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹാന്‍ഡ് ബാഗ്… തുറന്നപ്പോൾ…

കൽപ്പറ്റ: വയനാട് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഹാൻഡ് ബാഗിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പൊലീസും ചേർന്നാണ് പിടികൂടിയത്. കോഴിക്കോട് കുറ്റ്യാടി തളിയിൽ ചെറുവേരി വീട്ടിൽ മുഹമ്മദ് ഇജാസ് ബഷീർ (28) ആണ് അറസ്റ്റിലായത്. ഉപേക്ഷിക്കപ്പെട്ട ഹാൻഡ് ബാഗിൽ നിന്ന് 0.42 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്.
2026 ഒക്ടോബർ രണ്ടിന് രാത്രിയോടെയാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഹാൻഡ് ബാഗ് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഇജാസ് ബഷീറിലേക്ക് പൊലീസ് എത്തിയത്. നവംബർ 24ന് എസ്.ഐമാരായ സന്തോഷ് കുമാറിന്റെയും രതീഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തൊണ്ടർനാട്, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ലഹരിക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് സംബന്ധിച്ച വിവരം പൊലീസ് പുറത്തുവിട്ടത് ഇന്നലെയാണ്.



