ചിക്കന്‍ ബിരിയാണിയിൽ ചത്ത വണ്ട്…

ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്നും ചത്ത വണ്ടിനെ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടിച്ചു. കോഴിക്കോട് കുന്ദമംഗലം പന്തീര്‍പാടത്താണ് സംഭവം. മുറിയനാലിലെ പാരഡൈസ് ഹോട്ടലില്‍ നിന്നുമാണ് ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് വണ്ടിനെ ലഭിച്ചത്.
തുടര്‍ന്ന് വിവരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവിഭവങ്ങളും ഹോട്ടലില്‍ നിന്നും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ അടപ്പിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹോട്ടലിലെ ശുചിത്വവും സംബന്ധിച്ച് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.



