പേരാമ്പ്രയിലെ ജലപ്രതിസന്ധിക്ക് പരിഹാരം…. തകരാർ പരിഹരിച്ചു…

തിരുവനന്തപുരം : കോഴിക്കോട് പേരാമ്പ്രയിൽ കേരള വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾക്കിടെ പൈപ്പ് പൊട്ടിയത് പുനഃസ്ഥാപിച്ചു. വേഗത്തിൽ നടപടിയെടുത്ത ഉദ്യോഗസ്ഥർക്ക് അഭിനന്ദനവുമായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് രംഗത്തെത്തി. ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.

നവംബര്‍ 26ന് ഉച്ചയ്ക്ക് 12.30ഓടെയാണ് പേരാമ്പ്രയില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് പ്രദേശത്ത് ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഗുരുതരമായ പ്രശ്‌നം മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പ്രശ്‌നപരിഹാരത്തിന് വേണ്ടി നേരിട്ട് ഇടപെടുകയായിരുന്നു.

Related Articles

Back to top button