അമ്മയുടെ മരണം അറിഞ്ഞ് വീട്ടിലെത്തി; മകളും മരിച്ചു

അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു. തൃശൂർ മണലൂരിലാണ് സംഭവം. മണലൂർ കുറുവങ്ങാട്ടിൽ പ്രഭാകരന്റെ ഭാര്യ ദേവകി (83) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്നലെ രാത്രി അമ്മയുടെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ മകൾ ഷീജയ്ക്ക് (52) നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരിങ്ങോട്ടുകര കണ്ണാറ അശോകന്റെ ഭാര്യയാണ് ഷീജ. ഇരുവരുടെയും സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 9.00 മണിക്ക് അമ്മയുടെ വീട്ടിൽ.

Related Articles

Back to top button