കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് വി ഡി സതീശനോട് പറഞ്ഞിട്ടുണ്ട്…ജി സുധാകരന്‍

ആലപ്പുഴ: കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് വി ഡി സതീശന് ഉപദേശവുമായി ജി സുധാകരന്‍ എംഎല്‍എ. ഇക്കാരം വി ഡി സതീശനോട് നേരിട്ട് പറഞ്ഞു. വി ഡി സതീശന്‍ മികച്ച മുഖ്യമന്ത്രിയാണെന്നും യാതൊരു അപാകതയും ഇതുവരെ വന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

പത്തിരുപത് വര്‍ഷത്തോളം സെക്രട്ടേറിയറ്റില്‍ ഞാന്‍ മന്ത്രിയല്ലാതിരുന്ന സമയത്ത് സതീശനെ ഞാന്‍ കാണുന്നതാണ്. മികച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവര്‍ കുഴപ്പമൊന്നും കാണിച്ചെന്നല്ല. സതീശന്റെ ഗുണമെന്ന് പറഞ്ഞാല്‍ പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കും – അദ്ദേഹം പറഞ്ഞു.

Related Articles

Back to top button