ലക്ഷ്മിപ്രിയക്ക് എതിരായ പരാതി….അന്‍സിബയ്ക്ക് തിരിച്ചടി….കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയില്‍ നടി അന്‍സിബയ്ക്ക് തിരിച്ചടി. കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്നും നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു, ഓണ്‍ലൈന്‍ ചാനലുകളുടെ ഇന്റര്‍വ്യൂകളില്‍ തന്നെക്കുറിച്ച് അപവാദം പറയുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബ ഹസ്സന്റെ പരാതി. കേസെടുക്കാനുള്ള കുറ്റങ്ങള്‍ ഇതിലില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് കോടതിയുടെ നിരീക്ഷണം. അടുത്ത മാസം 29-ാം തിയതി അന്‍സിബയെ കൂടി കേള്‍ക്കാനാണ് കോടതി ഒരുങ്ങുന്നത്.

Related Articles

Back to top button