മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി

മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിൽ നിരവധി ഫോളോവേഴ്സുള്ള യൂട്യൂബർ കൂടിയാണ് ഇയാൾ. ചാനലിന്റെ ഭാ​ഗമായി വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്താറുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി വീട്ടിൽ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button