ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഏഴുപുന്ന ശ്രീനാരായണപുരം ലെവൽക്രോസിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി നേഹ കൃഷ്ണനാണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് നിഗമനം. 25 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് യുവതിയെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച യുവതി കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. വിവരം മരിച്ച യുവതിയുടെ വീട്ടുകാരെ അറിയിച്ചതായി പൊലീസ് പറഞ്ഞു.
ട്രെയിനിൽ നിന്ന് തെറിച്ചുവീണാതാകം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



