മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം…. കോഴിക്കോട്ട് നാളെ…

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം. വൈകിട്ട് അഞ്ച് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക.വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുമാണ് പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയന്ത്രണമുള്ള മേഖലകളിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് ബദൽ ഗതാഗത മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്.വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി–ബാലുശ്ശേരി–നന്മണ്ട–എരഞ്ഞിപ്പാലം വഴിയാണ് കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കേണ്ടത്.കൊടുവള്ളി ഭാഗത്തുനിന്നുള്ളവർ പടനിലം–കളരിക്കണ്ടി–വരട്ട്യാക്ക്–പെരിങ്ങളം വഴിയും മുക്കം ഭാഗത്തുനിന്നുള്ളവർ ചെത്തുകടവ്–പെരിങ്ങളം വഴിയും നഗരത്തിലെത്തണം.കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർ എലത്തൂർ–പാവങ്ങാട്–നടക്കാവ് റോഡ് വഴിയാണ് കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കേണ്ടത്. യൂണിവേഴ്സിറ്റി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഇടിമൂഴിക്കൽ–രാമനാട്ടുകര–ഫറോക്ക്–ചെറുവണ്ണൂർ വഴിയും നഗരത്തിലെത്തണമെന്ന് പൊലീസ് നിർദേശിച്ചു.എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്ര നേരത്തെ ക്രമീകരിക്കണമെന്നും സാധ്യമെങ്കിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.അതേസമയം, മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുള്ള റോഡുകളിൽ വാഹന പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.
