ആലുവയിൽ വീട്ടിൽ നവജാതശിശു മരിച്ച നിലയിൽ…..

ആലുവ : എറണാകുളം ആലുവയിൽ ഇതര സംസ്ഥാനക്കാർ താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പ്രസവിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് പ്രസവം നടന്നതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. കുഞ്ഞിന്റെ മൃതദേഹവും അമ്മയെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടത്തല പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.



