ആലപ്പുഴയിൽ ജി സുധാകരൻ-CPIM പോര് തെരുവിലേക്ക്… പ്രസംഗം തടസപ്പെടുത്തി പ്രവർത്തകർ…

ആലപ്പുഴ: അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ ജി സുധാകരന്റെ പ്രസംഗം തടപ്പെടുത്തി സിപിഐഎം പ്രവര്‍ത്തകര്‍. പാടശേഖരസമിതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സുധാകരന്‍ സിപിഐഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോഴാണ് സദസ്സില്‍ ഉണ്ടായിരുന്ന ചില സിപിഐഎം പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചത്. പൊതുപരിപാടിയില്‍ സിപിഐഎം നേതാക്കളെ അവഹേളിക്കുന്നത് എന്തിനെന്നായിരുന്നു ചോദ്യം. ഇതോടെ പ്രസംഗം പൂര്‍ത്തിയാക്കാതെ ജി സുധാകരന്‍ മടങ്ങി.
ജി സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിലെ വാക്പോര് തുടരുകയാണ്. ജി സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു. ഏരിയാ സെക്രട്ടറി സി ഷാംജിയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന മറ്റ് 49 പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.



