മാവേലിക്കരയിൽ ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ….

ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ(27) രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഇതറിഞ്ഞ ഭര്‍ത്താവ് സനുക്കുട്ടന്‍(30) ദോഹയില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ബെംഗളുരുവിലെ ലോഡ്ജിലാണ് തൂങ്ങിമരിച്ചത്.

നാല് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ഹരീഷ്മ. സനു ദോഹയിലേക്ക് പോയിട്ട് ഒരുമാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണവിവരം അറിഞ്ഞാണ് സനു നാട്ടിലേക്ക് തിരിച്ചത്. കണക്ഷന്‍ ഫ്‌ളൈറ്റില്‍ ബെംഗളൂരുവില്‍ ഇറങ്ങിയ ശേഷം നെടുമ്പാശേരിയില്‍ എത്തുമെന്നാണ് സനുക്കുട്ടന്‍ പറഞ്ഞിരുന്നത്.

Related Articles

Back to top button