വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് തട്ടിയത് 16 ലക്ഷം….പ്രതി പിടിയിൽ…

വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 16 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കേക്കര അറക്കൽ വീട്ടിൽ മുഹമ്മദ് ഷിബിലിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് 30 വയസ്സുണ്ട്. 10 ലേറെ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത്. സോഷ്യൽ മീഡിയ വഴി യുവതികളുമായി സൗഹൃദം പുലർത്തിയാണ് ഇയാൾ പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. സമാനമായ കേസിൽ നേരത്തെ മുക്കം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.



