കിഫ്ബിയിലെ നീക്കിയിരിപ്പ്…വി.ഡി. സതീശന്റെ കണക്ക് തള്ളി തോമസ് ഐസക്…

വികസന കാഴ്ചപ്പാടോടെയാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതെന്നും കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്.കണ്ണൂർ വിമാനത്താവളം, അഴീക്കൽ തുറമുഖ വികസനം, കൊച്ചി–മംഗളൂരു വ്യവസായ ഇടനാഴി തുടങ്ങിയ പദ്ധതികൾ മുന്നിൽക്കണ്ടാണ് ഭൂമി ഏറ്റെടുത്തത്. കിഫ്ബി വഴി ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന തരത്തിലുള്ള വാർത്തകൾക്കിടെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സർക്കാരിന്റേതാണ്. കിഫ്ബി സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കുകയാണ് ചെയ്യുന്നത്. ഭൂമിക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് നിയമപ്രകാരമാണ്. ന്യായവിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം നൽകിയെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനയുടെ കൃത്യത തനിക്കറിയില്ലെന്നും എന്നാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കണം നഷ്ടപരിഹാരമെന്നും തോമസ് ഐസക് വ്യക്തമാക്കി.

Related Articles

Back to top button