ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ സ്ഫോടനം; അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക്..

ഗുജറാത്തിലെ ഭറൂച്ചിലുള്ള സയാഖ ജി.ഐ.ഡി.സി മേഖലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സ്ഫോടനം ഉണ്ടായത്. വാഗ്ര സ്വദേശിയും ഷിഫ്റ്റ് ഇൻചാർജുമായ ജയ്ദീപ് പട്ടേൽ (27) , അനികേത്കുമാർ ഹരികിഷോർ (24) , അർജുൻ രാംസിങ് ഗൗതം (20) , വൃന്ദ് താലവിയ എന്നിവരാണ് മരണപ്പെട്ട നാലുപേർ. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല.

സ്ഫോടനത്തിന്റെ ശബ്ദം 15 കിലോമീറ്റർ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തെത്തുടർന്ന് മെത്തിലിൻ ഡൈക്ലോറൈഡ് വാതകം ചോർന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഹൈഡ്രജനേഷൻ പ്രക്രിയയ്ക്കിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ റിയാക്ടർ ടാങ്ക് തകർന്നു. യന്ത്രങ്ങളുടെ ഭാഗങ്ങൾ ഫാക്ടറി പരിസരത്ത് ചിതറിത്തെറിച്ചു. അപകടത്തിൽ പരിക്കേറ്റ ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ ചികിത്സയിലാണ്.

Related Articles

Back to top button