മൂന്ന് വയസുകാരന് കളിക്കാൻ അമ്മാവൻ തോക്ക് നൽകി; അബദ്ധത്തിൽ….

അമ്മാവൻ നൽകിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി മൂന്ന് വയസുകാരൻ മരിച്ചു. സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തോക്കുമായി ഒളിവിൽ പോയ അമ്മാവന് വേണ്ടി തിരച്ചിൽ ആരംഭിച്ചു.
ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. രാവിലെയാണ് കുട്ടിയുടെ അമ്മാവൻ വീട്ടിലെത്തിയത്. അമ്മാവനെ കണ്ട വഴി കുട്ടി ചോക്ലേറ്റ് ചോദിച്ചു. ചോക്ലേറ്റിന് പകരം അമ്മാവൻ കുട്ടിക്ക് തോക്ക് നൽകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടി ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മാവൻ രാജേഷ് കുമാർ (21) ആണ് തോക്കുമായി ഒളിവിൽ പോയത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.




