കേന്ദ്രസര്‍ക്കാറിന്‍റെ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാന്‍ സതീശന്‍ സര്‍ക്കാര്‍….

തിരുവനന്തപുരം കേന്ദ്ര സര്‍ക്കാറിന്‍റെ എഫ്സിആര്‍എ ഭേദഗതിക്കെതിരെ നാളെ നിയമ സഭയിൽ പ്രമേയം അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചേക്കും. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എഫ്.സി.ആര്‍.എ ചട്ടം ഭേദഗതി ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു.
ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് സതീശന്‍ വ്യക്തമാക്കി. സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എഫ്.സി.ആര്‍.എ ചട്ടഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.



