സൗജന്യ യാത്രാക്കാലത്ത് കെഎസ്ആർടിസി ജീവനക്കാരെ ഞെട്ടിച്ച് സർക്കാർ….ഒന്നാം തീയതിക്ക് മുൻപ് ശമ്പളം വിതരണം പൂർത്തിയാക്കി….

തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് ഏറെ കാലത്തിന് ശേഷം മാസത്തിലെ അവസാന ദിവസമായ തന്നെ ശമ്പളം വിതരണം ചെയ്തു. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകാൻ ഈ മാസം സർക്കാർ 100 കോടി രൂപയാണ് കെ എസ് ആർ ടി സിക്ക് അനുവദിച്ചത്. സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയത് വഴി കെ എസ് ആർ ടി സിക്ക് പ്രതിമാസം 55 കോടി രൂപയോളം വരുമാന നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര സാമ്പത്തിക സഹായവും കൃത്യസമയത്തുള്ള ശമ്പള വിതരണവും നടന്നിരിക്കുന്നത്.

Related Articles

Back to top button