കുട്ടനാട് എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്….

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ചമ്പക്കുളത്ത് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. നെടുമുടി സ്വദേശിയായ ബൈക്ക് യാത്രികൻ സുനീഷിനാണ് പരിക്കേറ്റത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് റെജി ചെറിയാൻ പറഞ്ഞു.

എന്നാൽ അപകടം നടന്ന സമയത്ത് എംഎൽഎയാണ് വാഹനം ഓടിച്ചതെന്നും എംഎൽഎ മദ്യപിച്ചിരുന്നെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് ജെയിംസ് സാമുവൽ ആരോപിച്ചു. പോലീസ് എത്തുന്നതിനുമുമ്പ് അപകടസ്ഥലത്ത് നിന്ന് എംഎൽഎ പോയെന്നും എംഎൽഎയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് ആവശ്യപ്പെട്ടു.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എംഎൽഎ വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് താൻ സ്ഥലത്തുനിന്ന് പോയതെന്നും അപകടത്തിൽപ്പെട്ടയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെ താൻ സ്ഥലത്തുണ്ടായിരുന്നുവെന്നും എംഎൽഎ പറഞ്ഞു. അപകട ശേഷവും എംഎൽഎ സ്ഥലത്തുണ്ടായിരുന്നു എന്നതിന് തെളിവായി ചില ദൃശ്യങ്ങളും അദ്ദേഹത്തിന്റെ അനുയായികൾ പുറത്തുവിട്ടു.

Related Articles

Back to top button