കടുവക്ക് വച്ച കൂട്ടിൽ പുലി കുടുങ്ങി….

ഗ്രാമ്പിയിൽ ആണ് സംഭവം. പെരിയാർ കടുവ സങ്കേതത്തിൽ നിന്നും എത്തിയ കടുവയെ പിടികൂടാനാണ് ഇവിടെ കൂട് സ്ഥാപിച്ചത്. പുലിയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടും. അഞ്ച് വയസുള്ള ആൺ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. രണ്ടുദിവസം മുമ്പ് ഗ്രാമ്പിയിലുള്ള വണ്ടിപ്പെരിയാർ പഞ്ചായത്തംഗത്തിന്റെ വളർത്തു മൃഗത്തെ കടുവ ആക്രമിച്ചിരുന്നു. ഒരാഴ്ചയായി കടുവയെ പിടികൂടാൻ വനംവകുപ്പ് ശ്രമിച്ചുവരികയാണ്. മൂന്നാറിലെ ജനവാസ മേഖലയിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ വിട്ട കടുവയാണ് വണ്ടിപ്പെരിയാറിലെത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ചാണ് വിട്ടതെങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പുലി കൂട്ടിൽ കുടുങ്ങുന്നത്.



