കൊച്ചിയിൽ മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ…

കൊച്ചി: എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ കരച്ചിൽ കേട്ട പ്രദേശത്തെ യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് സുരക്ഷിത സംരക്ഷണത്തിനായി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് മാറ്റി.നവജാത ശിശുവിനെ ആരാണ് ഉപേക്ഷിച്ചതെന്നും സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ എന്താണെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ് .

Related Articles

Back to top button