അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള….ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണി….

അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ളക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണി. പുതിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയെ 11ന് പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച ചർച്ച തുടങ്ങി. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്‌ണ മോഹൻ എന്നിവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും പറയുന്നു. സിഇഒ സ്ഥാനത്തേക്ക് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിച്ചേക്കും. അതേസമയം, രാജിവെച്ച ചമ്പത് റായിയെ ദില്ലിയിലേക്ക് മാറ്റിയേക്കും. വിഎച്ച്പി കേന്ദ്ര ഓഫീസിൽ ചുമതല നൽകാനാണ് ആലോചന.

Related Articles

Back to top button