‘തനിക്കായി കോൺഗ്രസ് അണികൾ കയ്യടിച്ചേക്കാം, പക്ഷേ ഞങ്ങൾ സമരമുഖത്ത് കാണും’; രാഹുൽ മാങ്കൂട്ടത്തിലിനോട് നാദിറ

ജലപീരങ്കിയിൽ മലിന ജലം ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബിഗ് ബോസ് താരം നാദിറ മെഹ്റിൻ. നിങ്ങളുടെ സമരകാലത്ത് ജലപീരങ്കി ഏറ്റപ്പോൾ അത് മലിനജലമായിരുന്നെങ്കിൽ അതിൽ നിന്നും ദുർഗന്ധം വമിക്കുന്ന മണമാണെന്നും ശരീരത്തിന് ദോഷമാണെന്നും എന്തുകൊണ്ട് നിങ്ങൾ മാധ്യമങ്ങളോടോ മന്ത്രിസഭയിലോ ചൂണ്ടി കാണിച്ചില്ലെന്ന് നാദിറ ചോദിക്കുന്നു. താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന ആളാണ് രാഹുലെന്നും നാദിറ കുറ്റപ്പെടുത്തുന്നു.


