ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു….

കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരത്ത് ബസിന് തീപിടിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായമില്ല. നാല്‍പത്തി രണ്ട് യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

വയനാട്ടില്‍ നിന്നും രാത്രിയോടെ ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നതിനായി കണ്ണൂര്‍ വിമാനത്താളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ശിവപുരത്ത് എത്തും മുമ്പാണ് ബസിന് പുറത്ത് വശത്ത് തീപടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഉറങ്ങിക്കിടന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തുകയും പുറത്തിറക്കുകയുമായിരുന്നു. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ അടക്കം പുറത്തേക്ക് എത്തിച്ചു.

Related Articles

Back to top button