താരസംഘടനയുടെ പ്രാഥമിക അം​ഗത്വവും ഉപേക്ഷിച്ച് നടി ലക്ഷ്മിപ്രിയ….

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നടന്ന നാടകീയ കൂട്ടരാജികൾക്ക് പിന്നാലെ നടി ലക്ഷ്മിപ്രിയയും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. ‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വികാരനിർഭരമായ സന്ദേശത്തിലൂടെയാണ് അവർ രാജി പ്രഖ്യാപിച്ചത്.

സംഘടനയിൽ നിന്ന് ലഭിക്കുന്ന പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, മരണാനന്തര ആദരവുകൾ, അനുശോചനങ്ങൾ എന്നിവ ഒന്നും തന്നെ തനിക്ക് ആവശ്യമില്ലെന്ന് ലക്ഷ്മിപ്രിയ കുറിപ്പിൽ വ്യക്തമാക്കി. മുതിർന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിച്ചാണ് രാജിക്കത്ത് നൽകിയതെന്നും അവർ അറിയിച്ചു.

‘‘ഞാൻ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു , ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നു. ഒരു അഭ്യർഥനയുണ്ട്, നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നത് എങ്കിൽ എന്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാൻ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ എനിക്ക് വേണ്ട. ഇൻഷുറൻസ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുത്. നന്ദി’’, രാജിക്കത്തിൽ ലക്ഷ്മിപ്രിയ പറയുന്നു.

Related Articles

Back to top button