അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് സുഹൃത്ത്. സംഭവത്തിൽ കല്ലമ്പലം സ്വദേശി റെജിയെ അറസ്റ്റ് ചെയ്തു.
പൊള്ളലേറ്റ ഇടമുളക്കൽ സ്വദേശി ലിസിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശനിയാഴ്ച അർധരാത്രിയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞയുടൻ അഞ്ചൽ പൊലീസ് സ്ഥലത്തെത്തി റെജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



