മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം…കേന്ദ്രത്തിന് കത്ത് നല്‍കി ഇടുക്കി എംപി…

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കേരളത്തിന് സുരക്ഷ തമിഴ് നാടിന് വെള്ളം.അതനുസരിച്ച് കരാർ ഉണ്ടാക്കണം നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ആശങ്ക ഉണ്ടാക്കുന്ന നടപടികളാണ് വരുന്നത് കേന്ദ്രമന്ത്രിക്ക് ഇത് സംബന്ധിച്ച കത്ത് നൽകി വിദഗ്ധ സമിതിയില്‍ കേരളത്തിന്‍റെ അംഗത്തെ പുനസ്ഥാപിക്കണം കേരളത്തോട് സമ്പൂർണ വിവേചനമാള്ളത് ഏകപക്ഷീയമായ തീരുമാനങ്ങൾ. ഉണ്ടാകുന്നു കേരളത്തോട് ആലോചിക്കാതെയാണ് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് കേരളത്തിന്റെ ഭാഗം വിശദീകരിക്കാൻ ഇപ്പോൾ ആളില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരുകൾ മാറിയാലും മുല്ലപ്പെരിയാർ അടക്കം വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന് കടുത്ത നിലപാട് തന്നെയെന്ന് സി ജോസഫ് വിജയ് യും. നിയമസഭയില്‍ വ്യ ക്തമാക്കി സമ്മേളനത്തിന് ശേഷം മുല്ലപ്പേരിയാർ വിഷയത്തിൽ വിജയ് യുമായി ചർച്ച നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞതിന് പിറ്റേന്നാണ് തമിഴ്നാടിന്റെ നയപ്രഖ്യാപനം .സുപ്രീം കോടതി അനുമതി നൽകിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവർത്തുകയാണെന്നാണ് തമിഴ്നാടിന്‍റെ വിമർശനം പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയും. അറ്റകുറ്റപണി നടത്തും. ജലനിരപ്പ് ഉയർത്തുമെന്നും തമിഴ്നാടിന്‍റെ നയപ്രഖ്യാപനത്തില്‍ പറഞ്ഞു

Related Articles

Back to top button